കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരുക്കേറ്റു. കാബൂളില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് 2000 മത പുരോഹിതന്മാര്‍ പങ്കെടുത്ത യോഗത്തിനിടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഒക്‌ടോബര്‍ 20ന് പാര്‍ലമെന്ററി, ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പുതിയ ആക്രമണം. ചാവേര്‍ ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റംസാന്‍ മാസത്തിലും ആക്രമണങ്ങള്‍ക്ക് കുറവൊന്നു വന്നിട്ടില്ല. കുറേ മാസങ്ങളായി കാബൂളില്‍ നടക്കുന്ന സ്‌ഫോടനങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെടുന്നത്.