kadakampalli surendran statement

കൊച്ചി: ദേവസ്വം നിയമനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കിയ എന്‍എസ്എസിനോട് അനുനയ നീക്കവുമായി ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍.

ദേവസ്വം നിയമന വിവാദത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ നീക്കുന്നതിനായി ഉടന്‍ തന്നെ കാണാന്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദേവസ്വം നിയമം അനുസരിച്ച് പിഎസ്‌സിക്ക് വിടാവുന്ന നിയമനങ്ങള്‍ മാത്രമെ വിട്ടിട്ടുള്ളു. താന്ത്രികവിധി പ്രകാരവും ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടിട്ടുളള ഒരു നിയമനവും പിഎസ്‌സിക്ക് വിട്ടിട്ടില്ല.അവരതില്‍ ഇടപെടുകയും ചെയ്യില്ല.

അഹിന്ദുക്കളെ നിയമിക്കുമെന്ന് ബിജെപി പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണ പടര്‍ത്തുകയാണ്.പിന്നോക്ക ജാതിക്കാര്‍ക്കും പട്ടികവിഭാഗക്കാര്‍ക്കും ഹിന്ദുക്കളില്‍ കൊടുക്കുന്ന സംവരണം ബാക്കി നിയമനങ്ങളില്‍ കൊടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Top