ബി. നിലവറ തുറക്കണം ; സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ദേവസ്വം മന്ത്രി

kadakampally surendran

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി. നിലവറ 5 തവണ തുറന്നെന്ന റിപ്പോര്‍ട്ട് തെറ്റാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

നിലവറ പലതവണ തുറന്നെന്ന വിനോദ് റായുടെ റിപ്പോര്‍ട്ടിനെ ആരും എതിര്‍ത്തിട്ടില്ലന്നും അദ്ദേഹം അറിയിച്ചു.

സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ രാജകുടുംബം പ്രതികരിച്ചത് എന്ത് സാഹചര്യത്തിലെന്ന് അറിയില്ലെന്നും, ആശങ്ക മനസ്സിലാക്കാന്‍ രാജകുടുംബവുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതിയുടെ നിലപാട് തന്നെയാണ് സര്‍ക്കാരിനുള്ളതെന്നും കടകംപള്ളി പറഞ്ഞു.

Top