ശബരിമല; ഇപ്പോള്‍ നടക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ സമരമെന്ന് ദേവസ്വം മന്ത്രി

kadakampally surendran

ശബരിമല: സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയസമരമാണ്. ബിജെപിയുടെ അജണ്ട ജനം മനസ്സിലാക്കിയെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയില്‍ ഈ സീസണില്‍ യുവതികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പമ്പയിലും നിലയ്ക്കലിലും ശുചിമുറിയും താമസസൗകര്യവും ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി നിര്‍ദേശിച്ചു. സന്നിധാനത്ത് ചേര്‍ന്ന അവലോകനയോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ദേവസ്വം മന്ത്രി വിളിച്ച യോഗത്തില്‍ യുവതികളായ പഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും എത്തിയില്ല.

അതേസമയം, വ്യാപകമായ പ്രതിഷേധമാണ് നിലയ്ക്കലിലും പമ്പയിലുമായി നടക്കുന്നത്. വിവിധ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ പൊളിച്ചു നീക്കിയ സമര പന്തല്‍ വീണ്ടും കെട്ടി ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ സമരം തുടരുകയാണ്.

Top