അന്തിമ തീരുമാനം മേല്‍നോട്ട സമിതിയുടേത്; തെച്ചിക്കാട്ടുകാവ് വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍

തൃശൂര്‍: തെച്ചിക്കാട്ടുകാവ് രാമചന്ദ്രന്റെ എഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം മേല്‍നോട്ട സമിതിയുടേതാണെന്ന് അദ്ദേഹം പറഞ്ഞു.

ഏറെ വിവാദങ്ങള്‍ക്കെടുവില്‍ ഇന്നാണ് തെച്ചിക്കാട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ തൃശൂര്‍ കളക്ടര്‍ ടി.വി. അനുപമയ്ക്ക് നിയമോപദേശം നല്‍കിയത്. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍ കരുതലെടുക്കണം. ജനങ്ങളെ അകലെ നിര്‍ത്തണമെന്നും അഡ്വക്കേറ്റ് ജനറല്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആനയ്ക്ക് പ്രകോപനമുണ്ടാകാതെ നോക്കണം. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആനയുടമ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇക്കാര്യം ഉടമയില്‍ നിന്ന് എഴുതി വാങ്ങണമെന്നും അഡ്വ. ജനറല്‍ വ്യക്തമാക്കി. ആനയ്ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധം. നാട്ടാന പരിപാലനച്ചട്ടം പാലിക്കണമെന്നും നിയമോപദേശത്തില്‍ പറയുന്നു.

പൂരത്തലേന്ന് വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറക്കുന്ന ചടങ്ങിലാണ് തെച്ചിക്കോട്ട് രാമചന്ദ്രന്‍ പങ്കെടുക്കുന്നത്.

Top