തിരുവനന്തപുരം: മെട്രോ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉണ്ടാകുമെന്ന കുമ്മനത്തിന്റെ പ്രഖ്യാപനം അല്പ്പത്തരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.
ശ്രീധരനെയും, രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്താം എന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം പ്രഖ്യാപിക്കുന്നതിന് മുന്‍പ് കുമ്മനം ഇക്കാര്യം പറയുന്നത് അല്‍പ്പത്തരമാണ്. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്താണ് കാര്യമെന്നും കടകംപള്ളി സുരേന്ദ്രന് ചോദിച്ചു.
ശ്രീധരനെയും ചെന്നിത്തലയെയും മെട്രോ ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് പിഎംഒ ഇരുവരെയും ഉള്‍പ്പെടുത്തിയത്.