ശബരിമലയിലേക്ക് പോയ ട്രാന്‍സ്‍ജെന്‍ഡേഴ്സിനെ തടഞ്ഞതില്‍ നീതിയുക്തമായ തീരുമാനമെടുക്കുമെന്ന് മന്ത്രി

kadakampally surendran

തിരുവനന്തപുരം: ശബരിമലയിലേക്കു പോയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തടഞ്ഞ സംഭവത്തില്‍ നീതിയുക്തമായ തീരുമാനമെടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍.

ഹൈക്കോടതി നിയോഗിച്ച കമ്മിഷന്റെ നിര്‍ദേശം അനുസരിക്കും. പൊലീസ് വേഷം മാറി വരാന്‍ പറഞ്ഞത് ശബരിമലയിലെ ഇപ്പോഴത്തെ സാഹചര്യം കൊണ്ടാകാം. അതിനെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ശബരിമല നിരീക്ഷക സമിതിയ്ക്ക് നേരെ വിമര്‍ശനവുമായി ദേവസ്വം മന്ത്രി രംഗത്തെത്തിയിരുന്നു.

നിലവിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഉപദേശം നല്‍കേണ്ടത് ഹൈക്കോടതി നിരീക്ഷക സമിതിയാണെന്നും കക്കൂസിന്റെയും കുളിമുറിയുടെയും കണക്കെടുപ്പ് മാത്രമല്ല നിരീക്ഷക സമിതിയുടെ ചുമതലയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ശബരിമല നിരീക്ഷക സമിതി അംഗങ്ങള്‍ രാത്രി സന്നിധാനത്ത് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശബരിമലയിലെ ഇപ്പോഴത്തെ സംഭവങ്ങളെ കുറിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.

Top