തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരിക്കാതെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ ജീവിത പ്രശ്നങ്ങളുമാണ് പ്രധാന ചര്‍ച്ച വിഷയങ്ങളെന്നും മന്ത്രി പറഞ്ഞു.
ശോഭാ സുരേന്ദ്രന്‍ ശക്തയായ എതിരാളിയാണെന്ന് പറയുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചിട്ടേ ഉള്ളൂ. ഒരു ഘട്ടം കഴിഞ്ഞേ ഇതേപ്പറ്റി പ്രതികരിക്കാന്‍ സാധിക്കൂ. ആരെങ്കിലും തമ്മില്‍ ബാന്ധവമുണ്ടോ എന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.