മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കോവിഡ് പരിശോധന ഫലം പുറത്തുവന്നു. പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഫലം നെഗറ്റീവ് ആണെങ്കിലും മന്ത്രി ഒരാഴ്ച നിരീക്ഷണത്തില്‍ തുടരും. ഓഫീസ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ കടകംപള്ളി സുരേന്ദ്രന്‍ ക്വാറന്റൈനിലാണ്.

Top