ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കുമെന്ന് കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് വീണ്ടും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ തടയില്ലെന്നും കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാന റോഡുകള്‍ ഇന്ന് ഉപരോധിക്കാന്‍ തീരുമാനിച്ചിരുന്നു.

മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉപരോധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കുവാനാണ് നീക്കം നടക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നാണ് സൂചന.

താലൂക്കുകള്‍ കേന്ദ്രീകരിച്ച് 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കുവാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഹൈന്ദവ സംഘടനകളുടെ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

Top