തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവസ്വം കമ്മീഷണര്‍ക്കെതിരെ ദേവസ്വം പ്രസിഡന്റ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി നല്‍കി.
സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കുന്നതിലും റിവ്യൂ ഹര്‍ജി നല്‍കുന്നതിലുമാണ് തര്‍ക്കം ഉണ്ടായിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ ബോര്‍ഡ് തീരുമാനം എടുത്തിട്ടില്ലെന്നും റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും കമ്മീഷണര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്ന് മന്ത്രി കമ്മീഷണറെ വിളിപ്പിച്ചിരുന്നു. എന്നാല്‍ തര്‍ക്കത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് കമ്മീഷണര്‍ എന്‍. വാസു പറഞ്ഞു. സംഭവത്തില്‍ ദേവസ്വം മന്ത്രിയും പ്രതികരണം നടത്തിയിട്ടില്ല.
ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേകം സുരക്ഷ ഒരുക്കുമെന്ന് ദേവസ്വം കമ്മീഷണര്‍ പറഞ്ഞിരുന്നു. പുനപരിശോധന ഹര്‍ജി നല്‍കിയാലും അതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍ക്കു വേണ്ടിയുള്ള ശൗചാലയങ്ങള്‍ക്ക് പിങ്ക് നിറം നല്‍കുമെന്നും ഇതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.