തൊടുപുഴ: സംസ്ഥാനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 15 ശതമാനം കേന്ദ്രപൂളിലേക്ക് നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയം കേരളം പോലുളള സംസ്ഥാനങ്ങള്‍ക്ക് ദോഷകരമാകുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍.
വൈദ്യുതോല്‍പാദന മേഖലയില്‍ വന്‍ പ്രതിസന്ധി നേരിടുകയും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങുകയും ചെയ്യുന്ന കേരളത്തിന് ഇത് അപ്രായോഗികമാണെന്ന് വഡോദരയില്‍ നടന്ന വൈദ്യുതി വകുപ്പ് മന്ത്രിമാരുടെ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്.
ഇടുക്കി ആലക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.