വടകര : സഹകരണ പ്രസ്ഥാനം കേരളത്തിന്റെ സര്‍വ്വ മേഖലകളിലെയും പുരോഗതിക്ക് നേതൃത്വം കൊടുക്കുന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വടകര എഡ്യുക്കേഷണല്‍ കോഓപറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള കോഓപറേറ്റീവ്ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇന്ന് നാം കൈവരിച്ച നേട്ടങ്ങളില്‍ ഇന്ന് സഹകരണ മേഖല മുന്നിട്ട് നില്‍ക്കുകയാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ ഒരു താങ്ങായി നിന്നത് സഹകരണ മേഖലയാണ്. ഇന്ന് കെഎസ്ആര്‍ടിസി പെന്‍ഷനടക്കം ഏറ്റെടുത്ത് നല്‍കിയത് സഹകരണ മേഖലയാണെന്നും അദ്ദേഹം വ്യക്തമാക്കി.