ലിഗയുടെ മരണം പൊലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലിഗ മരിച്ച സംഭവത്തില്‍ പൊലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൊലീസ് കേസ് അന്വേഷിച്ചില്ലെന്ന് പറയുന്നത് അപക്വമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ കാണുവാന്‍ ലിഗയുടെ കുടുംബത്തിന് അവസരവുമുണ്ടായിരുന്നു, എന്നാല്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ആക്ഷേപിക്കുവാന്‍ ഈ അവസരം ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top