പാലക്കാട്: പട്ടാമ്പിയില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. കരിങ്കൊടി വീശിയാണ് മന്ത്രിയ്ക്കെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്ന നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ടായിരുന്നു മന്ത്രിക്കെതിരെ കരിങ്കൊടി വീശിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.