തിരുവനന്തപുരം: റബ്കോയുടെ കിട്ടാക്കടം സര്‍ക്കാര്‍ എഴുതിത്തള്ളിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
റബ്‌കോ, വായ്പത്തുക കേരള ബാങ്കിന് തിരിച്ചടയ്ക്കുന്നതിന് പകരം സര്‍ക്കാരിന് നല്‍കണമെന്നും ദുരിതാശ്വാസ നിധിയുമായി ഇതിനെ കൂട്ടിക്കെട്ടുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
റബ്‌കോയുടെ വായ്പ ഒഴിവാക്കിയിട്ടില്ല. വിവിധ തലങ്ങളില്‍ ദീര്‍ഘമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് റബ്‌കോയുടെ കടം അടച്ചു തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ജനുവരിയില്‍ എടുത്ത തീരുമാനമാണിത്. ഇതിന് മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. വായ്പത്തുക സര്‍ക്കാരില്‍ അടക്കേണ്ട. കാലാവധി, പലിശ എന്നിവ റബ്‌കോയടക്കമുള്ള സ്ഥാപനങ്ങളുമായുളള കരാറില്‍ ഉണ്ട്, കടകംപള്ളി വ്യക്തമാക്കി.