ശബരിമല : കടകംപള്ളി പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങേണ്ട ബാധ്യതയില്ലെന്ന് ചന്ദ്രന്‍ പിള്ള

kadakampally surendran

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശം സംബന്ധിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങേണ്ട ബാധ്യത ഇടതുമുന്നണിക്കില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.ചന്ദ്രന്‍ പിള്ള. ആക്ടിവിസ്റ്റുകള്‍ക്കൊന്നും ശബരിമലയില്‍ പോകാന്‍ പാടില്ലെന്ന് പറയുന്നതില്‍ കാര്യമെന്തുണ്ടെന്ന് ചന്ദ്രന്‍പിള്ള ചോദിച്ചു.

ശബരിമലയില്‍ നിരീശ്വരവാദികള്‍ക്ക് പോകാന്‍ കഴിയില്ലെന്ന് ആര്‍ക്ക് പറയാന്‍ കഴിയും. ദേവസ്വം മന്ത്രിയുടെ പ്രസ്താവനകള്‍ എല്ലാം അതേപോലെ ഏറ്റുവാങ്ങാന്‍ ഇടതുപക്ഷമുന്നണിക്ക് ചിലപ്പോള്‍ കഴിഞ്ഞില്ലെന്ന് വരും. മന്ത്രി സമ്മര്‍ദ്ദത്തിന്റെ പുറത്ത് പറഞ്ഞത് ശരിയായ ആശയ അടിത്തറയില്‍ നിന്നുകൊണ്ടാകണമെന്നില്ല. അതുകൊണ്ട് അടിസ്ഥാന ഇടതുപക്ഷനിലപാടുകള്‍ക്ക് മാറ്റം വരില്ലെന്നും മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങേണ്ട ബാധ്യത മുന്നണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Top