തിരുവനന്തപുരം: വനിതാമതിലില്‍ പങ്കെടുക്കാനുള്ള ബിഡിജെഎസ് നിലപാട് സ്വാഗതാര്‍ഹമാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകള്‍ക്ക് വനിതാ മതിലില്‍ നിന്നും മാറി നില്‍ക്കുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മതിലിന് പെന്‍ഷന്‍കാരില്‍ നിന്നും പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സിപിഐഎം അന്വേഷിക്കുമെന്നും വനിതാ മതിലിന്റെ പേരില്‍ പണപ്പിരിവ് അനുവദിക്കില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
അതേസമയം, അയ്യപ്പ ജ്യോതിയിൽ തുഷാർ വെള്ളാപ്പള്ളി എന്തു കൊണ്ട് പങ്കെടുത്തില്ലെന്ന കാര്യം അറിയില്ലെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
കേരളത്തിൽ ബിഡിജെഎസ് എൻഡിഎയുടെ ഭാഗമാണെന്നും ഇക്കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ലെന്നും സർക്കാർ ചെലവിലല്ല വനിതാ മതിൽ പണിയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.