കൊച്ചി: വാഗമണില്‍ പുതുതായി നിര്‍മിച്ച തൂക്കുപാലം പൊട്ടിവീണ് പതിമൂന്നുപേര്‍ക്ക് പരുക്കേറ്റ സംഭവം അന്വേഷിക്കുമെന്ന് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
പൊതുജനങ്ങള്‍ക്കായി തുറന്നിട്ടില്ലാത്ത വാലി ക്രോസിങ് സംവിധാനത്തില്‍ വിനോദസഞ്ചാരികള്‍ കയറിയത് ഗുരുതരസുരക്ഷാപാളിച്ചയാണ്. ഒരാള്‍ക്കുമാത്രം സഞ്ചരിക്കാവുന്ന ഉപകരണത്തില്‍ 15 പേര്‍ കയറിയതാണ് അപകടത്തിനിടയാക്കിയത്. സുരക്ഷാമുന്നറിയിപ്പ് അവഗണിച്ചിരുന്നോ എന്നതടക്കമുള്ള വിഷയങ്ങള്‍ അന്വേഷണപരിധിയില്‍ വരുമെന്നും മന്ത്രി അറിയിച്ചു.
പദ്ധതി നിര്‍മ്മാണം നടത്തിയ ഹിന്ദുസ്ഥാന്‍ പ്രീ ഫാബ് എന്ന ഏജന്‍സിയുടെ നിയന്ത്രണത്തിലാണ് നിലവില്‍ അഡ്വഞ്ചര്‍ ടൂറിസത്തിനായി സ്ഥാപിച്ച 11 ഘടകങ്ങളും. വാഗമണില്‍ സന്ദര്‍ശനം നടത്തിയ അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളും ‘വാലി ക്രോസിംഗ്’ എന്ന ഉപകരണത്തില്‍ കയറിയപ്പോഴാണ് അപകടമുണ്ടായത്.
കഴിഞ്ഞ ആഴ്ച്ച ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ പൂര്‍ത്തീകരിക്കാതിരുന്നതിനാല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നില്ല. ഇതുവരെ സംസ്ഥാന ടൂറിസം വകുപ്പിന് പദ്ധതി കൈമാറ്റം ചെയ്തിട്ടുമുണ്ടായിരുന്നില്ലെന്നും കടകംപള്ളി വ്യക്തമാക്കി.