തിരുവനന്തപുരം: ചൈനാ യാത്ര നിഷേധിച്ച സംഭവത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരാതി നല്‍കും.
പ്രധാനമന്ത്രിക്കാണ് കടകംപള്ളി പരാതി നല്‍കുക.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.
വേള്‍ഡ് ടൂറിസം ഓര്‍ഗൈനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് നിരാകരിച്ചിരിക്കുന്നത്.
കാരണം വ്യക്തമാക്കാതെയാണ് വിദേശകാര്യ മന്ത്രാലയം മന്ത്രിയുടെ യാത്രയ്ക്ക് തടയിട്ടിരിക്കുന്നത്.
യുഎന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ കേരളത്തെ നയിക്കാനിരുന്നത് കടകംപള്ളി സുരേന്ദ്രനായിരുന്നു.