തിരുവനന്തപുരം: അബ്രാഹ്മണ ശാന്തിക്കെതിരായ സമരത്തില്‍ നിന്ന് യോഗക്ഷേമ സഭ പിന്‍മാറണമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉള്‍ക്കൊണ്ട് അവര്‍ മുന്നോട്ടുവരണമെന്നും, ക്ഷേത്രം തുറക്കാന്‍ അല്‍പം വൈകി എന്നതിന്റെ പേരില്‍ പ്രക്ഷോഭം നടത്തുന്നെങ്കില്‍ യോഗക്ഷേമസഭയുടെ മനസിലിരുപ്പ് വ്യക്തമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
മാത്രമല്ല, കേരളം ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലെയല്ലെന്ന് ഓര്‍ക്കണമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.