കൊല്ലം: ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കടവൂര്‍ ജയനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം. ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒന്‍പതു പേര്‍ക്കാണ് ജീവപര്യന്തം കഠിനതടവും ശിക്ഷയും പിഴയും കോടതി വിധിച്ചത്. കൊല്ലം പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്.
ജി. വിനോദ്, ജി. ഗോപകുമാര്‍, സുബ്രഹ്മണ്യം, പ്രിയരാജ്, പ്രണവ്, എസ്. അരുണ്‍, രജനീഷ്, ദിനരാജ്, ആര്‍. ഷിജു എന്നിവര്‍ക്കാണ് ശിക്ഷ.