കടവൂര്‍ ശിവദാസന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

oommen chandy

കൊല്ലം: അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസിനൊപ്പമുള്ള പൊതുപ്രവര്‍ത്തനം അനുസ്മരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊഴില്‍ മന്ത്രി എന്ന നിലയില്‍ കടവൂര്‍ എടുത്ത തീരുമാനങ്ങള്‍ എങ്ങനെയെല്ലാം തൊഴിലാളികളെ സഹായിക്കാമെന്നത് തെളിയിക്കുന്നവയായിരുന്നെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

88 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വാകര്യ ആശുപത്രിയില്‍വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് 4 മണിക്ക് കൊല്ലത്തെ വീട്ടുവളപ്പില്‍ നടക്കും. മൃതദേഹം 10 മണിക്ക് കൊല്ലം ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാല് തവണ മന്ത്രി ആയിരുന്നു.

കെ കരുണാകരന്‍ , എകെ ആന്റണി മന്ത്രി സഭകളിലായി നാല് തവണ മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്‍ വൈദ്യുതി, വനം,എക്‌സൈസ്, ആരോഗ്യം, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ആര്‍എസ്പിയിലൂടെയാണ് കടവൂര്‍ ശിവദാസന്‍ കേരളരാഷ്ട്രീയത്തില്‍ വരവറിയിക്കുന്നത്. 1980ലും, 1982ലും ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി വിജയിച്ചു.

പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം 1991, 1996, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം കോണ്‍ഗ്രസിലെത്തുകയും കൊല്ലം ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന നേതാവായി മാറുകയും ചെയ്യും. കെ.കരുണാകരന്റെ വിശ്വസ്തനും ഐ ഗ്രൂപ്പിന്റെ പ്രധാന നേതാവായിരുന്നു കടവൂര്‍.

Top