kadeu pookunna neram ; oscar indian entry competition

സ്‌കാര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശത്തിന് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രി സംവിധായകന്‍ കേതന്‍ മേത്ത അധ്യക്ഷനായി ജൂറി തെരഞ്ഞെടുക്കും.

വിവിധ ഭാഷകളില്‍ നിന്നായി 32 സിനിമകളാണ് ജൂറി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ നിന്നും ഒരു ചിത്രമായിരിക്കും ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി അക്കാദമി അവാര്‍ഡിനുള്ള നോമിനേഷന് സമര്‍പ്പിക്കുക.

മലയാളത്തില്‍ നിന്ന് ഒരേയൊരു ചിത്രമാണ് ജൂറിക്ക് മുന്നിലുള്ളത്. ഡോ.ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം.

കാനഡയില്‍ നടക്കുന്ന മോണ്‍ട്രിയല്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ഫോക്കസ് ഓണ്‍ വേള്‍ഡ് സിനിമാ വിഭാഗത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഭൂരിഭാഗവും കാട്ടില്‍ ചിത്രീകരിച്ച സിനിമയില്‍ റിമാ കല്ലിങ്കലും ഇന്ദ്രജിത്തുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഡോ.ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം എന്ന ചിത്രം നേരത്തെ ഓസ്‌കാര്‍ നോമിനേഷനുള്ള ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നു.

വിവിധ ഭാഷകളില്‍ നിന്നുള്ള 32 സിനിമകളില്‍ കൂടുതല്‍ ചിത്രങ്ങള്‍ മറാഠിയില്‍ നിന്നാണ്. കന്നഡ ചിത്രം തിഥി, ഹിന്ദി ചിത്രം തിത്ത്‌ലി എന്നിവയും ഇന്ത്യന്‍ എന്‍ട്രിയായി മാറാനുള്ള മത്സരത്തിനുണ്ട്.

2014ല്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡയസും 2015ല്‍ ചൈതന്യ തമാന്നേയുടെ മറാഠി ചിത്രം കോര്‍ട്ടും ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രികള്‍.

മോഹന്‍ലാല്‍ നായകനായ ഗുരു, സലിം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു എന്നിവയും ഇന്ത്യന്‍ എന്‍ട്രിയായി നോമിനേഷന്‍ നേടാനായി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

കാട് പൂക്കുന്ന നേരം ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡ് നോമിനേഷനായുള്ള ഔദ്യോഗിക മത്സരത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഏഷ്യന്‍ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡിനായി ഏഷ്യാ പസഫിക് റീജിയനിലെ എഴുപതില്പരം രാജ്യങ്ങളില്‍ നിന്നായി 150 ചിത്രങ്ങളാണ് നോമിനേഷനുകള്‍ക്കായി മത്സരിക്കുന്നത്.

കസാഖിസ്ഥാന്‍ യുറേഷ്യാ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു . യൂറോപ്പിലെയും ഏഷ്യയിലെയും സിനിമകള്‍ക്കായുള്ള മത്സര വിഭാഗമാണ് മേളയിലുള്ളത്

Top