കേന്ദ്രസംഘമെത്തി, കഫീല്‍ ഖാന്‍ കേരളത്തിലേക്ക് വരേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

kafeel1

തിരുവനന്തപുരം: നിപ വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിക്കാനായി സന്നദ്ധത പ്രകടിപ്പിച്ച ഉത്തര്‍പ്രദേശില ഡോക്ടര്‍ കഫീല്‍ ഖാന്‍ തല്‍ക്കാലം കേരളത്തിലേക്ക് വരേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എയിംസില്‍ നിന്നുള്ള കേന്ദ്രസംഘമെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

എന്നാല്‍ ഇന്നലെ കേരളത്തിലേക്ക് തിരിക്കാന്‍ കഫീല്‍ ഖാന്‍ തീരുമാനിച്ചിരുന്നു. ഈ അവസാന മണിക്കൂറില്‍ തീരുമാനം മാറ്റാന്‍ കാരണമെന്താണെന്ന് കഫീല്‍ ഖാന്‍ തിരക്കി. എന്നാല്‍ അതിനു മറപടിയൊന്നും ലഭിച്ചില്ലെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തില്‍ വളരെയധികം വിഷമമുണ്ടെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം രണ്ട് വിമാനടിക്കറ്റുകളും കഫീല്‍ ഖാന് സര്‍ക്കാര്‍ അച്ചുകൊടുത്തിരുന്നു.

നേരെത്ത കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കാന്‍ തന്നെ അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു കൊണ്ട് ഡോ കഫീല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ഒരു സോഷ്യലിസ്റ്റാകുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. എന്നിരുന്നാലും തന്റെ നിലപാടുകളില്‍ മാറ്റമുണ്ടാകില്ലെന്നും എന്താവശ്യത്തിനും വിളിപ്പുറത്ത് താനുണ്ടാകുമെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

Top