അമ്മയിലേക്ക് ദിലീപിനെ തിരക്കിട്ട് തിരിച്ചെടുക്കേണ്ടായിരുന്നു;കൈതപ്രം

kaitapram

കൊച്ചി: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ വിമര്‍ശനവുമായി സംഗീത സംവിധായകന്‍ കൈതപ്രം. ദിലീപിനെ തിരക്കിട്ട് തിരിച്ചെടുക്കേണ്ടതില്ലായിരുന്നെന്നും അമ്മ നില്‍ക്കേണ്ടത് ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. നടിമാരില്‍ നാലു പേരെങ്കിലും സംഘടനയില്‍ നിന്ന് ഇറങ്ങിപ്പോയില്ലെങ്കില്‍ എന്ത് അര്‍ഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

‘പണവും പ്രശസ്തിയുമുള്ളവര്‍ക്ക് അലങ്കാരമായി കൊണ്ടു നടക്കാനുള്ളതാണ് സംഘടനകള്‍. അതിനപ്പുറത്തേക്ക് സംഘടനയ്ക്ക് പ്രസക്തിയില്ല. സംഘടനയില്‍ 99 ശതമാനം പേരും ആശ്രിതരും ഉപഗ്രഹങ്ങളുമാണ്. താരങ്ങളുടെ ഒരു നോട്ടമോ സഹായമോ കിട്ടാന്‍ വേണ്ടി അടുത്തുകൂടി നടക്കുന്നവരാണ് സംഘടനയിലെ പലരും’ കൈതപ്രം പറഞ്ഞു.

പല സിനിമകളിലും തല കാണിച്ചെങ്കിലും ഒരിക്കലും അമ്മയുടെ അംഗത്വം ആവശ്യപ്പെട്ടിട്ടില്ല, ചോദിക്കുകയുമില്ല. സ്‌നേഹവും ആര്‍ദ്രതയുമുള്ള മനസുകള്‍ക്കൊപ്പമാണ് താനെന്നും കൈതപ്രം പറഞ്ഞു.

Top