തെന്നിന്ത്യൻ നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു. ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവാണ് വരൻ. ഒക്ടോബർ 30നാണ് വിവാഹം. കാജൽ അഗർവാൾ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വിവാഹവാർത്ത പുറത്തുവിട്ടത്.
മുംബൈയില്‍ വച്ചാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാണ് കാജലും ഗൗതവും ഒന്നാകുന്നത്. കാജലിന്റെ പ്രതിശ്രുത വരൻ ഗൗതം കിച്ച്ലു ഡിസൺ ലിവിങ്ങ് എന്ന ഇന്റീരിയർ ഡിസൈനിങ്ങ് സ്ഥാനപനത്തിന്റെ മേധാവിയാണ്. രണ്ട് ദിവസമായി നടക്കുന്ന വിവാഹാഘോഷത്തിൽ സിനിമാ രംഗത്ത് നിന്നുള്ള അടുത്ത സുഹൃത്തുക്കളും പങ്കെടുക്കും.
https://www.instagram.com/p/CF_boUwHquE/?igshid=2rpo6s0lmubt
മുംബൈ സാഗ, മൊസഗല്ലു, പാരിസ് പാരിസ്, ഇന്ത്യൻ 2 എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. ജയം രവി നായകനായെത്തിയ കോമാളിയിലാണ് കാജൽ ഒടുവിൽ വേഷമിട്ടത്.