തമിഴ് സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതികരിച്ച് നടി കാജല്‍ അഗര്‍വാള്‍. ഞാന്‍ വളരെ ഭാഗ്യവതിയാണ്, എന്തെന്നാല്‍ എനിക്ക് ഇത്തരത്തിലുള്ള യാതൊരു പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടില്ല. കാസ്റ്റിംഗ് കൗച്ച് യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും കാജല്‍ പറഞ്ഞു. സുരക്ഷിതരാവാന്‍ പെണ്‍കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികളെ പറഞ്ഞ് പഠിപ്പിക്കേണ്ടതുണ്ട്. ഓരോ കുടുംബത്തിലും കുഞ്ഞിന്റെ ബാല്യത്തില്‍ തന്നെ അത് പഠിപ്പിക്കണമെന്നും കാജല്‍ വ്യക്തമാക്കി.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് രാകുല്‍ പ്രീത് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയപ്പോള്‍ നടി ശ്രീ റെഡ്ഡിയും മാധവി ലതയും രാകുലിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്രീറെഡ്ഡി തന്നെയാണ് തമിഴ്, തെലുങ്കു സിനിമാ മേഖലയിലെ പല പ്രമുഖ നടന്മാര്‍ക്കെതിരെയും പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നത്.
അജിത്തിന്റെ വിവേകമാണ് കാജലിന്റെ അവസാന തമിഴ് ചിത്രം. എംഎല്‍എ ആയിരുന്നു അവസാന തെലുങ്ക് ചിത്രം. പുതിയ തമിഴ് ചിത്രം പാരിസ് പാരിസിന്റെ ഷൂട്ടിങ്ങില്‍ ഫ്രാന്‍സിലാണ് കാജല്‍ ഇപ്പോള്‍. ഹിന്ദി ചിത്രം ക്വീനിന്റെ തമിഴ് പതിപ്പാണ് പാരിസ് പാരിസ്. രമേഷ് അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.