ജീവിതം വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് വെളിപ്പെടുത്തിയ നടി കജോളിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് വെബ് സീരിസ് പ്രമോഷനുവേണ്ടി. വെറുമൊരു സിനിമാ പ്രമോഷനു വേണ്ടി ആരാധകരുടെ വികാരത്തെ ഉപയോഗിച്ച നടിക്കെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് താന്‍ സോഷ്യല്‍ മീഡിയ വിടുന്നതായി ദുരൂഹത നിറഞ്ഞ ഒരു പോസ്റ്റിലൂടെ കാജോള്‍ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്ന താരം ഇപ്പോള്‍ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തതിനുശേഷമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. “ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്നു. ഒരിടവേള അനിവാര്യമാണ്..” ഇതായിരുന്നു കജോള്‍ അവസാനമായി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ആരാധകരടക്കം നിരവധിപ്പേരാണ് ഇതിന്റെ കാരണം തിരക്കി കമന്റുകളുമായി എത്തിയത്. എന്തു തന്നെ ആയാലും എല്ലാം ശരിയാകുമെന്നും സമയമെടുത്ത് കാര്യങ്ങള്‍ തീരുമാനിക്കൂ എന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
The tougher the trial, the harder you come back! Catch the trailer for my courtroom drama #HotstarSpecials #TheTrial – Pyaar Kanoon Dhokha on June 12th. Coming soon only on @DisneyPlusHS@Jisshusengupta @AlyyKhan06 @ChadhaSheeba @KubbraSait @aseemjh @banijayasia @deepak30000… pic.twitter.com/nNMEJP4zDz
— Kajol (@itsKajolD) June 9, 2023
പിന്നീട് മണിക്കൂറുകള്‍ക്കു ശേഷം നടി നിശബ്ദയായി സമൂഹമാധ്യമങ്ങളില്‍ തിരിച്ചെത്തി. നടി നായികയായെത്തുന്ന പുതിയ സീരിസ് ആയ ഗുഡ് വൈഫിന്റെ ടീസര്‍ പങ്കുവച്ചതോടെയാണ് ഇതൊരു പ്രമോഷനല്‍ തന്ത്രമായിരുന്നുവെന്ന് ആരാധകരും തിരിച്ചറിയുന്നത്. സീരിസില്‍ അഭിഭാഷകയുടെ വേഷത്തിലാണ് കജോള്‍ എത്തുന്നത്. ജീവിതത്തില്‍ അപ്രതീക്ഷിതമായ പ്രതിസന്ധിയില്‍ വക്കീല്‍ കുപ്പായം വീണ്ടും അണിയാന്‍ നിര്‍ബന്ധിതയാകുന്ന വീട്ടമ്മയുടെ കഥയാണ് ഈ സീരിസ് പറയുന്നത്.
ഇനി ആര് നിങ്ങളെ വിശ്വസിക്കും, പ്രമോഷന് വേണ്ടി ഇത്രയും തരംതാണല്ലോ എന്നെല്ലാം വിമര്‍ശിച്ച് അവരുടെ ആരാധകര്‍ തന്നെ രംഗത്തെത്തി. കജോളിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വലിയ വിമര്‍ശനമാണ് ഇത് സംബന്ധിച്ച് ഉയരുന്നത്.