മുന്നറിയിപ്പിനെ തുടര്‍ന്ന് കൂടുതല്‍ ഡാമുകള്‍ തുറക്കുന്നു ; തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

മുല്ലപ്പെരിയാര്‍: മുന്നറിയിപ്പിനെ തുടര്‍ന്ന് കൂടുതല്‍ ഡാമുകള്‍ തുറക്കുന്നു. കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. കക്കി ആനത്തോട്, പമ്പ, മൂഴിയാര്‍ അണക്കെട്ടുകള്‍ ഉച്ചയ്ക്ക് തുറക്കും. പമ്പ ത്രിവേണിയില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മഴ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നത്. പെന്‍മുടി, മാട്ടുപ്പെട്ടി ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. പെരിയാര്‍, മുതിരപ്പുഴയാര്‍, തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനം. അതേസമയം, മലങ്കര ഡാമിന്റെ ഒരു ഷട്ടര്‍ 20 സെന്റിമീറ്റര്‍ ഉയര്‍ത്തി. 11 മണിവരെ ഓരോ മണിക്കൂറിലും 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. തൊടുപുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. തെന്മല പരപ്പാന്‍ അണക്കെട്ടും തുറന്നു.

Top