‘കാക്കി അടിവസ്ത്രം’ പരാമര്‍ശം; ജയപ്രദയെ അപമാനിച്ചതില്‍ അസം ഖാനെതിരെ നടപടി

ന്യൂഡല്‍ഹി: ‘കാക്കി അടിവസ്ത്രം’ പരാമര്‍ശത്തില്‍ എസ്പി നേതാവ് അസം ഖാനെതിരെ നടപടി. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു ജയപ്രദക്കെതിരെ അസംഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്.

‘ഞാന്‍ അവളെ രാംപുരിലേക്ക് കൊണ്ടുവന്നിരുന്നു. ഒരാളേയും അവരുടെ ശരീരത്തില്‍ തൊടാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ലെന്ന് നിങ്ങള്‍ സാക്ഷിയാണ്. അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് 17 വര്‍ഷമെടുത്തു. എന്നാല്‍ അവര്‍ കാക്കി അടിവസ്ത്രം ധരിച്ചത് ഞാന്‍ വെറും 17 ദിവസം കൊണ്ട് തിരിച്ചറിഞ്ഞിരുന്നു’ അസം ഖാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഈ പരമര്‍ശത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ താന്‍ ബിജെപി സ്ഥാനാര്‍ഥിയെ ഉദ്ദേശിച്ചല്ല അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന വിശദീകരണവുമായി അസംഖാന്‍ രംഗത്തെത്തി. ഒരാളുടേയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും അങ്ങനെ തെളിയിച്ചാല്‍ രാംപുരില്‍ മത്സരിക്കില്ലെന്നും അസംഖാന്‍ വ്യക്തമാക്കി.

യുപിയിലെ രാംപൂരില്‍ എസ് പി സ്ഥാനാര്‍ഥിയാണ് അസം ഖാന്‍. തനിക്കെതിരെ അസം ഖാന്‍ മോശം പരാമര്‍ശം നടത്തുന്നത് ആദ്യമായി അല്ലെന്നാണ് ജയപ്രദയുടെ വാദം. എസ് പി യിലായിരുന്നപ്പോഴും മോശം പരാമര്‍ശമുണ്ടായിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

Top