ആസിഫ് അലിയെ നായകനാക്കി ഗ്രാഫിക് ഡിസൈനര്‍ ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കക്ഷി അമ്മിണിപിള്ളയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം രചിച്ചത് നവാഗതനായ സനിലേഷ് ശിവന്‍ ആണ്.
സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഒരു വക്കീല്‍ ആയാണ് ആസിഫ് അലി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് സൂചന.
ഇപ്പോള്‍ ജിസ് ജോയ് ഒരുക്കിയ വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ആസിഫ് അലി. ജിസ് ജോയിയോടൊപ്പം ആസിഫ് അലി ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ഈ വര്‍ഷം ക്രിസ്തുമസ് റിലീസ് ആയി വിജയ് സൂപ്പറും പൗര്‍ണ്ണമിയും എത്തുമെന്നാണ് പ്രതീക്ഷ.