ചാലക്കുടി: കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശവും കണ്ടെത്തിയതായി രാസപരിശോധന റിപ്പോര്‍ട്ട്. മെഥനോളിന്റെ അളവ് ഏറെ കുറവ്. ഇത് ചികില്‍സയില്‍ കുറഞ്ഞതാകാം. കീടനാശിനി, മെഥനോള്‍, എഥനോള്‍ എന്നിവയുടെ അംശം കണ്ടെത്തി. ക്‌ളോര്‍പിറിഫോസ് എന്ന കീടനാശിനിയുടെ അംശമാണ് കണ്ടെത്തിയത്. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കീടനാശിനിയാണിത്.
ചെടികളില്‍ അടിക്കുന്ന കീടനാശിനിയായ ക്ലോര്‍പൈറിഫോസ് മനുഷ്യരില്‍ മരണത്തിനു വരെ കാരണമാകുന്നതാണ്. മനുഷ്യന്റെ നാഡീവ്യവസ്ഥയെയാണ് ക്ലോര്‍പൈറിഫോസ് ബാധിക്കുക.
മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം കുറവായിരുന്നെന്നും ഡോക്ടര്‍മാര്‍ പറയുന്നു.ഇതു ചികിത്സയില്‍ കുറഞ്ഞതാകാമെന്നാണു ഡോക്ടര്‍മാരുടെ നിഗമനം. അതേസമയം, മണിയോടൊപ്പം മദ്യപിച്ചവരിലും മെഥനോളിന്റെ അംശം കാണേണ്ടതാണ്. മണിയില്‍ മാത്രം മെഥനോള്‍ എങ്ങനെയെത്തിയെന്നതും സംശയകരമാണ്.
കലാഭവന്‍ മണിയുടെ മദ്യത്തില്‍ മെഥനോള്‍ കലര്‍ത്തിയതാകാമെന്നാണ് എക്‌സൈസിന്റെ പ്രാഥമിക അന്വേഷണ നിഗമനം. ഒന്നിച്ചു മദ്യപിച്ച ഒരാളില്‍ മാത്രം മെഥനോള്‍ വന്നതു സംശയകരമാണെന്നും വാറ്റുചാരായമാണെങ്കില്‍ മദ്യപിച്ച എല്ലാവരിലും മെഥനോളിന്റെ അംശം കണ്ടേനെയെന്നും എക്‌സൈസ് വൃത്തങ്ങള്‍ പറഞ്ഞു.