kalabhavan mani faced some family issues- sabu

കൊച്ചി: കലാഭവന്‍ മണിക്ക് ചില കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സുഹൃത്തും ടിവി അവതാരകനുമായ സാബു മോന്‍. മരിക്കുന്നതിന് മുമ്പ് രണ്ടാഴ്ച കാലം അദ്ദേഹം പാഡിയിലായിരുന്നു താമസം. മണിയുടെ മരണത്തില്‍ സംശയമുണ്ടെന്ന സഹോദരന്‍ രാമകൃഷ്ണന്റെ മൊഴി വൈകാരികമായ വെളിപ്പെടുത്തല്‍ മാത്രമാണ്. മണിക്ക് ഗുരുതരമായ കരള്‍ രോഗമുള്ളതായി അറിയില്ലെന്നും നടന്‍ ജാഫര്‍ ഇടുക്കിയുടെ ക്ഷണ പ്രകാരമാണ് താന്‍ അന്ന് പാഡിയില്‍ എത്തിയതെന്നും സാബു റിപ്പോര്‍ട്ടറോട് പറഞ്ഞു.

അതേസമയം, മണിയുടെ മരണം സംബന്ധിച്ച് വീട്ടുകാരുടെ സംശയത്തില്‍ ന്യായമുണ്ടെന്ന് ഡ്രൈവര്‍ പീറ്റര്‍ പ്രതികരിച്ചു. മണിയെ അവശനിലയിലായതിന് ശേഷം ആശുപത്രിയില്‍ കൊണ്ട് പോയ വിവരം തന്നെ അറിയിച്ചിരുന്നില്ല. പെട്ടന്ന് തന്നെ വിശ്രമ കേന്ദ്രം വൃത്തിയാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. വിശ്രമ കേന്ദ്രത്തില്‍ മദ്യപാന സദസ്സുകള്‍ നടക്കാറുണ്ടെന്നും എന്നാല്‍ ചാരായം കൊണ്ട് വരുന്നതിനെ സംബന്ധിച്ച് തനിക്ക് അറിവില്ലന്നും പീറ്റര്‍ പറഞ്ഞു.

മണിയുടെ മരണത്തില്‍ പരാതി നല്‍കുമെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. മണിയെ ഡയാലിസിസ് ചെയ്യുന്നതിന് മുമ്പുള്ള പരിശോധനയിലാണ് മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് കണ്ടെത്തിയെന്ന് ഡോക്ട്ടര്‍മാര്‍ പറഞ്ഞുവെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. മരണത്തെ സംബന്ധിച്ച് പ്രത്യേകം പരാതി നല്‍കും. രാസപരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

Top