Kalabhavan Mani-Liver cirrgosis-postmortom report

തൃശൂര്‍: നടന്‍ കലാഭവന്‍ മണിക്ക് ലിവര്‍ സിറോസിസ് വളരെ കൂടുതലായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മണി അമിതമായി മദ്യപിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.

മരണ കാരണം സംബന്ധിച്ച് കെമിക്കല്‍ എക്‌സാമിനേഷന്‍ റിപ്പോര്‍ട്ട് വരാതെ അന്തിമ നിഗമനത്തിലെത്താന്‍ പറ്റാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. തൃശൂര്‍ മെഡിക്കല്‍ കോളെജ് ഫോറന്‍സിക് വിഭാഗം സര്‍ജന്‍ ഡോക്ടര്‍ ഷീജുവാണ് മണിയുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

നേരത്തെ അമൃതാ ഹോസ്പിറ്റലില്‍ നിന്നും പൊലീസിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മൈഥനോളിന്റെയും കറുപ്പിന്റെയും അംശങ്ങള്‍ ഉള്ളതായി സൂചിപ്പിച്ചിരുന്നു. വേദനസംഹാരി മരുന്നുകള്‍ കഴിച്ചാലും കറുപ്പിന്റെ അംശം ഉണ്ടാവുമെന്നതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ നിഗമനത്തിലെത്താന്‍ കെമിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കണം.

Top