Kalabhavan Mani murder; DGP submit Detail report to Commission

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടു.

തൃശൂരില്‍ ഇന്ന് നടന്ന സിറ്റിങില്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാമത്തിലാണ് കമ്മീഷനംഗം കെ. മോഹന്‍കുമാര്‍ റിപ്പോര്‍ട്ട് അവശ്യപ്പെട്ടത്.

അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുമ്പ് രാമകൃഷ്ണന്‍ മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതോടൊപ്പം, മണിയുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ലബോറട്ടറി പരിശോധനയിലും കണ്ട വൈരുധ്യങ്ങളെക്കുറിച്ച് നിലവില്‍ വേണ്ടത്ര അന്വേഷണം നടക്കുന്നില്ലെന്നും പറഞ്ഞിരുന്നു.

ഇതിന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഡി.ജി.പിയോട് കമീഷന്‍ ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ അന്വേഷണത്തിനുള്ള നടപടിയിലാണ് എന്ന ഒറ്റ വരി റിപ്പോര്‍ട്ടാണ് ഡി.ജി.പി നല്‍കിയത്. ഇത് തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച് തള്ളിയാണ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

Top