തൃശൂര്‍: തന്റെ സഹോദരന്റെ മരണം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍എല്‍ വി രാമകൃഷ്ണന്‍. ആത്മഹത്യയാക്കാനുള്ള നീക്കം ഉണ്ടായാല്‍ ശക്തമായ നിയമ നടപടിയുമായി കുടുംബം മുന്നോട്ട് പോകും. അന്വേഷണം സംഘം വിപുലീകരിച്ചതില്‍ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
മണിയുടേത് ആത്മഹത്യയല്ലെന്ന രീതിയിലായിരുന്നു പൊലീസ് അന്വേഷണത്തിന്റെ ഗതി. മണിയുടെ ശരീരത്തില്‍ കണ്ട ക്ലോറിപൈറിഫോസ് കീടനാശിനിയുടെ കുപ്പികള്‍ വീടിന് സമീപത്തെ കൃഷിയിടത്തില്‍ നിന്നും കണ്ടെത്തി. സ്ഥിരീകരണത്തിനായി കുപ്പികള്‍ രാസപരിശോധനയ്ക്കയക്കും. അതേസമയം ക്രൈംബ്രാഞ്ച് എസ്പി ഉണ്ണിരാജയെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു.
മണിയുടെ തറവാടുവീടിന്റെ പരിസരത്തും പാഡിയിലുമായി നടത്തിയ പരിശോധനയിലാണ് കീടനാശിനികളടങ്ങിയ 6 കുപ്പികള്‍ പോലീസ് ശേഖരിച്ചത്. മണിയുടെ കൃഷിയിടത്തില് നിന്നും ക്ലോറിപൈറിഫോസിന്റെ ഉപയോഗിച്ച മൂന്ന് കുപ്പികള്‍ പോലീസ് കണ്ടെടുത്തു. ഇവിടെ വാഴക്കും മറ്റുമുള്ള കീടനാശിനിയായി ക്ലോറിപൈറിഫോസ് ഉപയോഗിക്കാറുണ്ടെന്ന് തൊഴിലാളികളുടെ മൊഴിയും പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് കീടനാശിനികളുടെ കുപ്പികളും പരിശോധനിയില്‍ കണ്ടെടുക്കാനായി. കൂടുതല്‍ സ്ഥിരീകരണത്തിനായി കുപ്പികള്‍ ഫോറന്‍സിക് പരിശോധനക്കയക്കും. ഐജി അജിത്കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.