തൃശൂര്‍: നടന് കലാഭവന്‍ മണിയുടെ ഔട്ട് ഹൗസിലെ സെപ്ടിക് ടാങ്കില്‍ നിന്ന് കുപ്പി കണ്ടെത്തി. പൊലീസ് സംഘം ഔട്ട് ഹൗസില്‍ നടത്തിയ പരിശോധനയിലാണ് കുപ്പി കണ്ടെത്തിയത്. മണിയുടെ ആന്തരാവയങ്ങളുടെ രാസ പരിശോധനാ ഫലത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനാല്‍ കീടനാശിനിയുടെ കുപ്പിയോണോ ഇതെന്ന് പരിശോധിച്ച് വരികയാണ്.
അതേസമയം, പാഡിയില്‍ കീടനാശിനി സൂക്ഷിക്കുന്ന പതിവില്ലെന്ന് മണിയുടെ മാനേജര്‍ ജോബി പ്രതികരിച്ചു. ജാതിത്തോട്ടമായതിനാല് വളപ്രയോഗവും നടത്താറില്ല. കീടനാശിനി എങ്ങനെ അവിടെയെത്തി എന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതിനിടെ നടന്മാരായ ജാഫര്‍ ഇടുക്കിയേയും സാബുവിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്.