Kalabhavan Mani’s death : Aides will have to undergo polygraph test

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സഹായികളെ നുണപരിശോധനയ്ക്ക് വിധേയമാക്കും. അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെ കൂടാതെ മണിയുടെ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍ എന്നിവരെയും നുണപരിശോധനയ്ക്ക് വിധേയമാക്കും.

മണിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നവരും അവസാന നിമിഷങ്ങളില്‍ കൂടെയുണ്ടായിരുന്നവരുമാണ് ഇവര്‍. നുണപരിശോധനക്കുള്ള സമ്മതം പൊലീസിനെ അറിയിച്ചിട്ടുണ്ട്.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ കുടുംബാംഗങ്ങളുടെ ആരോപണം കൂടി കണക്കിലെടുത്താണ് അന്വേഷണ സംഘം സഹായികളുടെ നുണപരിശോധന നടത്താന്‍ തീരുമാനിച്ചത്.

മണിയെ അപായപ്പെടുത്താന്‍ കൂടെയുണ്ടായിരുന്നവര്‍ ശ്രമിച്ചിരുന്നുവെന്ന് സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ഉള്‍പ്പെടയുള്ള ബന്ധുക്കള്‍ പലതവണ ആരോപിച്ചിരുന്നു.

അതേസമയം റൂറല്‍ എസ്.പി നിശാന്തിനിയെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കാനും തീരുമാനമായി. കേസ് സി.ബി.ഐക്ക് വിടാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണിത്. നിലവില്‍ അന്വേഷണ സംഘത്തിന്റെ തലപ്പത്തുള്ളവര്‍ പെരുമ്പാവൂര്‍ ജിഷ വധക്കേസ്ുമായി ബന്ധപ്പെട്ട് ആലുവയിലാണ് ഉള്ളത്.

Top