തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ് പോലീസ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് മണിയുടെ കുടുംബാംഗങ്ങളുടെ നിരാഹാര സമരം തുടങ്ങി. മണിയുടെ അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണനും കുടുംബവുമാണ് നിരാഹാരം ഇരിക്കുന്നത്.
സമരം തുടങ്ങുന്നതിന് മുമ്പായി കലാഭവന്‍ മണിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. കമ്മട്ടിപ്പാടം എന്ന സിനിമയിലുടെ പ്രശസ്തനായ നടന്‍ മണികണ്ഠനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. മണികണ്ഠന്‍ ഉള്‍പ്പടെ മണിയുടെ സുഹൃത്തുക്കളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നതിലും സിബിഐ കേസ് ഏറ്റെടുക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. മൂന്ന് ദിവസമാണ് സമരം
മണി മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും മരണത്തിലെ ദുരൂഹത നീക്കാനായിട്ടില്ല. പൊലീസ് അന്വേഷണം അവസാനിപ്പാക്കാനിരിക്കുകയാണ്.
കേസ് സിബിഐക്ക് വിട്ടിരുന്നെങ്കിലും സിബിഐ ഏറ്റെടുത്തിട്ടില്ല. ഇതില് പ്രതിഷേധിച്ചാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമൃഷ്ണന്‍ നിരാഹാര സമരം ആരംഭിക്കുന്നത്.