മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തമിഴിലേക്കും തന്റെ അഭിനയലോകം വിപുലപ്പെടുത്തുകയാണ് കലാഭവന്‍ ഷാജോണ്‍. രജനീകാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന എന്തിരന്‍ 2 ല്‍ ഷാജോണും അഭിനയിക്കുന്നുണ്ട്.
റോളിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാന്‍ കഴിയില്ലെങ്കിലും താന്‍ അഭിനയിക്കുന്നത് പ്രധാനപ്പെട്ട വേഷത്തില്‍ തന്നെയാണെന്ന് ഷാജോണ്‍ പറയുന്നു.
അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ള താരങ്ങളോടൊപ്പമുള്ള ഒമ്പത് ദിവസത്തെ ഷൂട്ടിംഗ് അവസാനിച്ചു. രണ്ടാമത്തെ ഷെഡ്യൂളിലാണ് രജനീകാന്തുമൊത്തുള്ള കോമ്പിനേഷന്‍ സീനുകള്‍.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഷൂട്ടിങ് സെറ്റില്‍ രജനീകാന്ത് എത്തിയപ്പോള്‍ ശങ്കര്‍ ഷാജോണിനെ രജനിക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഷാജോണിന്റെ വാക്കുകള്‍ ഇങ്ങനെ:
“മലയാളം സിനിമയോടും കലാകാരന്മാരോടും ഏറെ ബഹുമാനമുള്ള സംവിധായകനാണ് ശങ്കര്‍. അദ്ദേഹം ദൃശ്യം കണ്ടതിന് ശേഷമാണ് എന്നെ അഭിനയിക്കുന്നതിനായി ബന്ധപ്പെടുന്നത്.
ആദ്യം പറഞ്ഞ ഡേറ്റില്‍ അമേരിക്കന്‍ ട്രിപ്പ് പ്ലാന്‍ ചെയ്തിരുന്നതിനാല്‍ നടക്കില്ലെന്ന് തോന്നി. പക്ഷെ, എന്നെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം എന്റെ സമയത്തിലേക്ക് സിനിമയുടെ ഷെഡ്യൂള്‍ പുന:ക്രമീകരിച്ചു.
മലയാളീ കലാകാരന്മാരോടുള്ള ബഹുമാനം കൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലാതെ ഞാന്‍ വലിയ ആളായിട്ടൊന്നുമല്ല. ഏതാണ്ട് ഒമ്പത് ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞു.
അക്ഷയ് കുമാറിനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളായിരുന്നു ഷൂട്ട് ചെയ്തത്. രജനീസാറിനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ അടുത്ത ഷെഡ്യൂളിലാണ്. കഴിഞ്ഞ ദിവസം സെറ്റിലേക്ക് രജനീസര്‍ വന്നപ്പോള്‍ ശങ്കര്‍ സര്‍ എന്നെയും പരിചയപ്പെടുത്തി.
ആദ്യമായിട്ടായിരുന്നു അദ്ദേഹത്തെ നേരിട്ട് കാണുന്നത്. ചെറുപ്പം മുതലെ തലൈവര്‍ ഫാനായിരുന്ന എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണ് അപ്പോള്‍ തോന്നിയത്.
അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍. എന്നെ പോലൊരാള്‍ക്ക് കിട്ടാവുന്ന വലിയ അവസരങ്ങളിലൊന്നാണിത്. ഞാന്‍ എന്താണെങ്കിലും ഹാപ്പിയാണ് എക്‌സൈറ്റഡുമാണ് “
കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് രജനീകാന്തിനൊപ്പം അഭിനയിക്കുന്നു എന്ന വാര്‍ത്തയും പുറത്തു വരുന്നത്. എന്തിരന്‍ ഒന്നാം ഭാഗത്തില്‍ ചെറിയ സീനിലാണെങ്കിലും കലാഭവന്‍ മണി മലയാളത്തെ പ്രതിനിധീകരിച്ചുണ്ടായിരുന്നു.
രണ്ടാം ഭാഗം എത്തുമ്പോള്‍ ആ ദൗത്യം കലാഭവന്‍ ഷാജോണിനാണ്.