അമ്മയില്‍നിന്നു ദീലീപിനെ പുറത്താക്കിയ തീരുമാനം ഇപ്പോള്‍ തെറ്റിയെന്നു സംശയിക്കുന്നു ഷാജോണ്‍

കൊച്ചി : കൂട്ടായ തീരുമാനപ്രകാരമാണ് താര സംഘടനയായ ‘അമ്മ’യില്‍നിന്നു ദീലീപിനെ പുറത്താക്കിയതെന്ന് കലാഭവന്‍ ഷാജോണ്‍.

പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണ് അതെന്ന പ്രചാരണം തെറ്റാണ്. മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞിരുന്നു, താനടക്കം തീരുമാനത്തെ പിന്തുണച്ചു.

ഇപ്പോള്‍ തീരുമാനം തെറ്റിയെന്നു സംശയിക്കുന്നതായും ദിലീപിനെ പുറത്താക്കിയതു പുനരാലോചിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഷാജോണ്‍ വ്യക്തമാക്കി.

വിമന്‍ ഇന്‍ കലക്ടീവ് സംഘടനയുടെ പ്രവര്‍ത്തനം സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാകണമെന്നും ഷാജോണ്‍ പറഞ്ഞു.

ചുരുക്കം ചില പേരുകളിലേക്കു സംഘടന ഒതുങ്ങരുത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാ സ്ത്രീകള്‍ക്കും അതില്‍ ഇടം നല്‍കണമെന്നും ഷാജോണ്‍ ചൂണ്ടിക്കാട്ടി.

Top