ദിലീപിന് അനുകൂലമായി ആസിഫ് അലിക്ക് പിന്നാലെ കലാഭവന്‍ ഷാജോണും

കൊച്ചി: ദിലീപിനെതിരെ രംഗത്ത് വന്നുവെന്ന് പ്രചരിക്കപ്പെട്ട രണ്ട് താരങ്ങള്‍ വാര്‍ത്തകള്‍ക്കെതിരെ രംഗത്ത് വന്നത് താരങ്ങള്‍ക്കിടയിലെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്.

ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലന്ന നടന്‍ ആസിഫ് അലിയുടെ പ്രതികരണവും, കലാഭവന്‍ ഷാജോണ്‍ വില്ലനായാല്‍ അഭിനയിക്കില്ലന്ന് ദിലീപ് പറഞ്ഞതായ വാര്‍ത്തയുമാണ് ഇരുതാരങ്ങളും ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നത്.

‘ വാക്കുകള്‍ക്കിടയിലൂടെ സഞ്ചരിക്കരുത്, ദിലീപേട്ടന്റെ കൂടെ അഭിനയിക്കില്ലന്ന് പറഞ്ഞത് അദ്ദേഹത്തെ അഭിമുഖീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ‘നടന്‍ ആസിഫ് അലി ഫെയ്‌സ് ബുക്കിലൂടെ പ്രതികരിച്ചു.

വീണു പോയ ഒരാളിനെ ചവിട്ടാന്‍ എന്നെ ആയുധമാക്കരുതെന്ന് പറഞ്ഞ് കൊണ്ടാണ് കലാഭവന്‍ ഷാജോണ്‍ രൂക്ഷമായി പ്രതികരിച്ചത്.

‘ കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ നിന്ന് എന്നെ പുറത്താക്കിയത് ദിലീപേട്ടന്‍ ആണെന്നൊരു വാര്‍ത്ത പ്രചരിക്കുന്നു. ഞാന്‍ കുഞ്ഞിക്കൂനനില്‍ അഭിനയിക്കാന്‍ എത്തിയത് തന്നെ ദിലീപേട്ടന്റെ ശുപാര്‍ശയിലായിരുന്നു. അസത്യങ്ങള്‍ വാര്‍ത്തകളാക്കരുത് ‘ കലാഭവന്‍ ഷാജോണ്‍ തുറന്നടിച്ചു.

Top