തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അബ്കാരി നിയമപ്രകാരം കേസെടുത്തു. ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. മണിയുടെ ഔട്ട്ഹൗസായ പാഡിയില്‍ നാടന്‍ ചാരായം ഉണ്ടായിരുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇത്.
മണിയുടെ സഹായികളടക്കം ഒമ്പത് പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.
ഐ.ജി.യുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച പാഡിയില്‍ പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയ ഡോക്ടര്‍മാരും രാസപരിശോധനാ വിദഗ്ധനും ഇവിടെ എത്തി പരിശോധിച്ചു. ഒന്നിച്ചു മദ്യപിച്ചവരില്‍ മണിക്ക് മാത്രം എങ്ങനെ വിഷബാധയുണ്ടായെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
തൃശ്ശൂര്‍ റൂറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈ.എസ്.പി. കെ.എസ്. സുദര്‍ശന്‍, സി.ഐ. ക്രിസ്പിന്‍ സാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.