കാലടി: ഗ്രാമപഞ്ചായത്തിന്റെയും ജനസേവ ശിശുഭവന്‍ തെരുവുനായ ഉന്മൂല സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ കാലടി പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ തെരുവുനായ്ക്കളെ പിടികൂടി കൂട്ടത്തോടെ കൊന്നു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും മെമ്പര്‍മാരുടെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡുകള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടി കൊല്ലുന്നത്.
ഇന്ന് പുലര്‍ച്ചെ ആറ് മുതലാണ് തെരുവുനായ്ക്കളെ പിടികൂടാന്‍ തുടങ്ങിയത്. ഇതുവരെ 30 ഓളം നായ്ക്കളെ കുരുക്കിട്ട് പിടിച്ചശേഷം മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. ഇവയെ പഞ്ചായത്ത് ഓഫീസിന്റെ പിന്നിലെ പൊതുസ്ഥലത്ത് സമീപപ്രദേശത്തെ ആളുകള്‍ക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാത്ത രീതിയില്‍ കുഴിച്ചിടുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ തെരുവ് നായകള്‍ പൊതുജനങ്ങളെയും വളര്‍ത്ത് മൃഗങ്ങളെയും ആക്രമിക്കുന്ന സംഭവം വര്‍ധിച്ചതോടെയാണ് പഞ്ചായത്ത് നടപടികള്‍ ആരംഭിച്ചത്. എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നതെങ്കിലും എല്ലാം പാര്‍ട്ടിയിലെ മെമ്പര്‍മാരും നായ്ക്കളെ കൊല്ലാന്‍ രംഗത്തുണ്ട്. സംഭവത്തില്‍ പൊലീസ്
ഇതുവരെ ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ല.