കാലടി സംസ്കൃത സർവകലാശാല: വകുപ്പു മേധാവിയെ മാറ്റി

university

കാലടി: സംസ്കൃത സർവകലാശാലയിൽ സംസ്കൃത സാഹിത്യ വിഭാഗം അധ്യക്ഷൻ ഡോ.പി.വി. നാരായണനെ അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കി. സിൻഡിക്കറ്റ് നിർദേശ പ്രകാരം വൈസ് ചാൻസലറാണു നടപടി സ്വീകരിച്ചത്.സംസ്കൃത സാഹിത്യ വിഭാഗത്തിലെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട സിൻഡിക്കറ്റ് തീരുമാനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി എന്നതാണ് ഒൗദ്യോഗിക കാരണം.

സംസ്കൃത സർവകലാശാലയുടെ ചട്ടങ്ങൾക്കു വിരുദ്ധമായി പിഎച്ച്ഡി പ്രവേശനത്തിന് പ്രവേശന പരീക്ഷയുടെ വെയ്റ്റേജ് സഹിതം 12 വിദ്യാർഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കി എന്നതാണ് ഡോ. നാരായണന് എതിരെയുള്ള ആരോപണം. പട്ടികയിൽ  എസ്എഫ്ഐയിൽ പെട്ട ചിലർ ഉൾപ്പെടാത്തതിന്റെ പേരിൽ സംഘടനയും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.

സർവകലാശാലയുടെ പിഎച്ച്ഡി പ്രവേശന നടപടികൾ ചട്ടം പാലിച്ച്  24നു മുൻപ് പൂർത്തിയാക്കാനും സിൻഡിക്കറ്റ് നിർദേശിച്ചു.

Top