കാലടി സർവകലാശാല വിവാദം: സ്വയം വിരമിക്കലിന് അപേക്ഷ നൽകി അധ്യാപകൻ

university

പിഎച്ച്ഡി പ്രവേശനത്തിൽ ക്രമക്കേട് ആരോപിച്ച് കാലടി സർവകലാശാല പ്രൊഫസർ സ്വയം വിരമിക്കലിന് അപേക്ഷ നൽകി. ഡോ വി ആർ മുരളീധരനാണ് വിരമിക്കലിന് അപേക്ഷ നൽകിയത്. പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട് സർവകലാശാല അധികൃതർ നടത്തുന്നത് നിയമവിരുദ്ധമായ കാര്യങ്ങളാണെന്ന് ഡോ വി ആർ മുരളീധരൻ ആരോപിച്ചു.

സർവകലാശാല അധികൃതർക്കെതിരെ ഗുരുതരമായ ആരോപണവും രജിസ്ട്രാർക്കയച്ച കത്തിൽ മുരളീധരൻ ഉന്നയിച്ചു. പിഎച്ച്ഡി പ്രവേശനത്തിൽ സിൻഡിക്കേറ്റ് ഉപസമിതിയുടെ ശുപാർശകൾ പോലും അവഗണിച്ച് നിയമവിരുദ്ധവും അധാർമികവുമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സംതൃപ്തിയോടെ ജോലിയിൽ തുടരാൻ സാധിക്കാത്തതിനാൽ സ്വയം വിരമിക്കാൻ അനുവദിക്കണമെന്നും കത്തിൽ പറയുന്നു.

സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യയെ കാലടി സര്‍വ്വകലാശാലയുടെ മലയാളം വിഭാഗത്തില്‍ നിയോഗിച്ചതും നേരത്തെ ആരോപണത്തിന് ഇടയാക്കിയിരുന്നു.

Top