തൃശൂര്‍: കെപിഎസി ലളിതയ്ക്കും സംഗീത നാടക അക്കാദമിക്കുമെതിരെ ആഞ്ഞടിച്ച് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി. അക്കാദമി ചെയര്‍പേഴ്സണാവാനുള്ള പ്രാപ്തി കെസിഎസി ലളിതയ്ക്കില്ലെന്ന് മുന്‍ അക്കാദമി അംഗം കൂടിയായ അദ്ദേഹം പറഞ്ഞു. സെക്രട്ടറി പറയുന്നത് അതേപടി വിശ്വസിക്കുന്നയാളാണ് കെപിഎസി ലളിതയെന്നും അദ്ദേഹം ആരോപിക്കുന്നു.താരസംഘടനയായ അമ്മയ്ക്ക് വേണ്ടി ഡബ്ല്യുസിസിയെ സിദ്ദിഖിനൊപ്പം ചേര്‍ന്ന് വിമര്‍ശിച്ചതിനെയും കലാമണ്ഡലം ഗോപി രൂക്ഷമായി വിമര്‍ശിച്ചു.
സിനിമക്കാരെ സംബന്ധിച്ച് എനിക്ക് കാര്യമായ അറിവില്ല. പക്ഷേ ചെയര്‍പേഴ്സണ്‍ പത്രസമ്മേളനത്തില്‍ അത്തരത്തില്‍ പറയാന്‍ പാടില്ലായിരുന്നു. അത് കണ്ടിട്ട് എനിക്ക് തോന്നുന്നത് അക്കാദമി കൊണ്ടുനടത്താനുള്ള പ്രാപ്തി അവര്‍ക്കില്ലെന്നാണ്.അക്കാദമി പ്രവര്‍ത്തനങ്ങളില്‍ താന്‍ സംതൃപ്തനല്ലായിരുന്നുവെന്നും അതിനാലാണ് അക്കാദമിയുടെ എക്സിക്യൂട്ടാവ് അംഗത്വം ഒരുവര്‍ഷം മുമ്പ് ്‌രാജിവെച്ചതെന്നും കലാമണ്ഡലം ഗോപി പറയുന്നു. പത്മശ്രീ അവാര്‍ഡ് കിട്ടിയ വ്യക്തിക്കുള്ള സ്ഥാനം അക്കാദമി തനിക്ക് തന്നിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ഒരു പ്രഹസനം പോലെയാണ് തന്നെ ഉള്‍പ്പെടുത്തിയ തീരുമാനം അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.