കലാമണ്ഡലം ഗോപിയാശാനെ പുകഴ്ത്തി വി ശിവന്‍കുട്ടിയും വീണ ജോര്‍ജും. ‘പ്രലോഭനങ്ങളില്‍ നട്ടെല്ല് വളക്കാത്ത കലാമണ്ഡലം ഗോപിയാശാന് സ്‌നേഹാദരം. ഗോപി ആശാന്‍ എന്ന മഹാപ്രതിഭയ്ക്കുള്ളത് ലോകത്തിലെ ഏതു വജ്രത്തേക്കാളും തിളക്കമാണെന്നും’ വീണാ ജോര്‍ജ്ജിന്റെ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഗോപിയാശാന്റെ കീചകവധമെന്നായിരുന്നു ശിവന്‍കുട്ടിയുടെ പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റില്‍ കലാമണ്ഡലം ഗോപിയുടെ ചിത്രമുള്‍പ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രതികരണം.
അതേസമയം കലാമണ്ഡലം ഗോപി ഗുരുതുല്യനെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ആരെ കാണണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി. പാര്‍ട്ടി പറഞ്ഞാല്‍ ഗോപിയാശാനെ കാണും. എനിക്ക് യാതൊരു സ്ട്രാറ്റജിയും ഇല്ല. നേരെ ഞാന്‍ ഇറങ്ങുന്നത് ജനങ്ങളിലേക്കാണ്. പാര്‍ട്ടി തരുന്ന ലിസ്റ്റില്‍ ആരോയെക്കെ കാണണം എന്നുള്ളത് അനുസരിച്ചാണ് കാണുന്നത്.
അല്ലാതെ ഒരാളെയും ഏല്‍പിച്ചിട്ടില്ല. അദ്ദേഹം എന്റെ ഗുരുവാണ് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മുണ്ടും നേരിയതും കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡോക്യുമെന്ററി ഞാനാണ് പ്രകാശനം ചെയ്തത്. ഗുരുവായുരപ്പന്റെ മുന്നില്‍ ചെന്ന് ഗോപിയാശാനുള്ള മുണ്ടും നേരിയതും വെച്ച് പ്രാര്‍ത്ഥിക്കും.അദ്ദേഹത്തിനെ ഗുരുവിനെ തോട്ടുവണങ്ങുന്നത് പോലെ തൊട്ട് വണങ്ങും.കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. തനിക്ക് അതുമായി ബന്ധമില്ലെന്നും പാര്‍ട്ടിയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.