kalamashery rape case; The four accused to life imprisonment with a fine of Rs 55,00

കൊച്ചി: കളമശേരിയില്‍ തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.

ആദ്യ നാലു പ്രതികള്‍ ജീവപര്യന്തം തടവും 55,000 രൂപ പിഴയും അടക്കണം. കളമശേരി തേവക്കല്‍ വി.കെ.സി കോളനിയില്‍ പറക്കാട്ട് പി. അതുല്‍ (23), എടത്തല മാളിയംപടി കൊല്ലാറവീട്ടില്‍ അനീഷ് (29), എടത്തല മണലിമുക്ക് പാറയില്‍ വീട്ടില്‍ മനോജ് (മനു22),കങ്ങരപ്പടി വടകോട് മുണ്ടക്കല്‍ നിയാസ്(മസ്താന്‍ നിയാസ്30), എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

കേസില്‍ അഞ്ചാം പ്രതി പട്ടിമറ്റം പഴന്തോട്ടം കുറുപ്പശേരി കെ.വി. ബിനീഷ്(33), ആറാം പ്രതിയും ബിനീഷിന്റെ ഭാര്യയുമായ ഫോര്‍ട്ടുകൊച്ചി സ്വദേശിനി ജാസ്മിന്‍ (36) എന്നിവര്‍ മൂന്നു വര്‍ഷത്തെ തടവ് അനുഭവിക്കണം. ഇവര്‍ക്ക് 5,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രതികളില്‍ നിന്ന് ഈടാക്കിയ തുക ഇരക്ക് കൈമാറാനും കോടതി വിധിച്ചു.

നഷ്ടപരിഹാരം ലഭിക്കുന്നതിന് ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.

2014 ഫെബ്രുവരി 14 തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ ജോലിക്കെന്ന പേരില്‍ വിളിച്ചുകൊണ്ടുപോയ സംഘം കളമശേരി സൈബര്‍ സിറ്റിയിലെ ആളൊഴിഞ്ഞ പ്രദേശത്തത്തെിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.

പ്രായമായ സ്ത്രീയെ ബന്ദിയാക്കിയ ശേഷമാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
പീഡനത്തിന് ശേഷം യുവതിയുടെ ആഭരണങ്ങളും മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഘം രക്ഷപ്പെടുകയായിരുന്നു.

പീഡനത്തിനുശേഷം യുവതിയുടെ നഗ്‌നചിത്രം മൊബൈലില്‍ എടുക്കുകയും സംഭവത്തെകുറിച്ച് പുറത്തു പറഞ്ഞാല്‍ ഇന്റര്‍നെറ്റ് വഴി ഫോട്ടോ പ്രദര്‍ശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

Top